‘ഇന്ത്യയിലെ വാര്‍ത്തകള്‍ വേദനാജനകം’; സഹായത്തിന് ആഹ്വാനം ചെയ്ത് അഫ്രീദിയും ശുഐബ് മാലിക്കും

ഇസ്ലാമാബാദ്: കോവിഡ് രണ്ടാം തരംഗത്തിൽ ഗുരുതര സാഹചര്യത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദിയും ശുഐബ് മാലിക്കും രംഗത്ത്. നേരത്തേ പിന്തുണയുമായി ശുഐബ് അക്തറും രംഗത്തെത്തിയിരുന്നു. ”ഇന്ത്യയിൽ നിന്നും വരുന്ന വാർത്തകളും വിഡിയോകളും അത്യന്ത്യം വേദനാജനകമാണ്. നിങ്ങൾ ഞങ്ങളുടെ ചിന്തകളിലും പ്രാർഥനകളിലുമുണ്ട്. ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ ഈ പരീക്ഷണ സമയത്ത് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു” -അഫ്രീദി ട്വീറ്റ് ചെയ്തു.

