പത്തനംതിട്ടയില്‍ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തില്‍ എന്‍ഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം. പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 232-ാം നമ്പര്‍ ബൂത്തിലാണ് താമര ചിഹ്നത്തിന് മറ്റു ചിഹ്നങ്ങളെക്കാള്‍ വലിപ്പം കൂടിയെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മറ്റ് മുന്നണി പ്രവര്‍ത്തകരാണ് താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന ആക്ഷേപവുമായി രംഗത്തെത്തിയത്. അതേസമയം പത്തനംതിട്ടയില്‍ ത്രികോണ മത്സരമില്ലെന്നും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് പറഞ്ഞു.