70 ശതമാനത്തോട് അടുത്ത് പോളിങ്; സമയം അവസാനിച്ചു, പലയിടത്തും നീണ്ടനിര

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് നടന്ന കേരളത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചു. നിലവില്‍ ക്യൂവിലുള്ളവര്‍ക്ക് പോളിങ് ഉദ്യോഗസ്ഥന്മാര് ടോക്കണ്‍ നല്കി. ഇതുള്ളവര്‍ക്ക് ഇനി എത്രവൈകിയാലും വോട്ട് രേഖപ്പെടുത്താം. സമയം അവസാനിച്ചപ്പോഴും പോളിങ്
മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. വടകരയിലും കോഴിക്കോട് കൊടുവള്ളിയിലുമടക്കം പോളിങ് ഇഴയുന്നതായി ആക്ഷപമുയര്‍ന്നു. ഇതിനുപിന്നില്‍ ഗൂഢാലോചന ആരോപിച്ച് കെ.കെ. രമ എം.എല്‍.എ. രംഗത്തെത്തി. 06.45 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തില്‍ 69.04 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 73.80%. പത്തനംതിട്ടയിലാണ് കുറവ്- 63.05%