ഉളിയത്തടുക്ക നാഷണൽ നഗർ അൽ നൂർ പ്രീ സ്കൂൾ ക്യാമ്പസ് സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു

ഉളിയത്തടുക്ക: നാഷണൽ നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ നൂർ എജ്യുക്കേഷണൽ ഗ്രൂപ്പിന്റ അൽ നൂർ പ്രീ സ്കൂൾ ക്യാമ്പസ് ഉദ്ഘാടനം സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോർഡ് സംസ്ഥാന പ്രസിഡന്റ് അമീനു ശരീഅ സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു.
തുടർന്നു നടന്ന ഉദ്ഘാടന സംഗമത്തിൽ
കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സയ്യിദ് അലവി അൽ ഐദറൂസി അദ്ധ്യക്ഷത വഹിച്ചു
ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി ഉദ്ഘാടനം ചെയ്തു.
മഹല്ല് ഖത്തീബ് ഉസ്താദ് ഷാജഹാൻ അൽ അസ്ഹരി മോളൂർ മുഖ്യപ്രഭാഷണം നടത്തി.
പകർച്ചപ്പെടുന്ന പുതിയ കാലത്ത് ഗൈമുകളുടെയും വഴിവിട്ട വളർച്ചയുടെയും അടിമകളായി മാറുന്ന കുഞ്ഞു തലമുറയെ അറിവിന്റെയും അനുഭൂതിയുടെയും തീരത്തേക്ക് നടത്തുക എന്നതാണ് അൽ നൂർ ലക്ഷ്യമിടുന്നത്
അതിന്നായി വിശുദ്ധ ഖുർആനിൻ മധുരം പുരട്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള കെ.ജി പഠനം സാധ്യമാക്കുന്ന പ്രത്യേക സിലബസാണ് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളത്.
സയ്യിദ് ഹംസ അരിഫാഈ സയ്യിദ് ശറഫുദ്ദീൻ അഹ്സനി മുട്ടത്തോടി
ഇത്തിഹാദ് മുഹമ്മദ് ഹാജി റഫീഖ് മുസ്ലിയാർ പരപ്പ ഹനീഫ് മൗലവി അട്ക്ക അനീസ് അസ്ലമി കോപ്പ ഇസ്മാഈൽ അറഫാത്ത് നിസാമി ചൗക്കി ശാഫി നാഷണൽ നഗർ മൊയ്തു റഹ്മത്ത് നഗർ
കുഞഹമ്മദ് മുട്ടത്തൊടി സിറാജ് ഫത്തഹ് നഗർ അബ്ബാസ് പുളിക്കൂർ അഹ്മദ് റിയാസ് കമ്പാർ സംബന്ധിച്ചു.
ചെയർമാൻ മുനീർ സഅദി അൽ അർഷദി സ്വാഗതവും സിഇഒ മൻസൂർ അഹ്മദ് മൗലവി നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

