KSDLIVENEWS

Real news for everyone

പൂന്തുറയിൽ നിന്ന് കാണാതായ ആറ് മത്സ്യത്തൊഴിലാളികളിൽ ഒരാൾക്കായി തിരച്ചിൽ, അഞ്ച് പേരെ രക്ഷിച്ചു

SHARE THIS ON

തിരുവനന്തപുരം; പൂന്തുറയിൽ നിന്ന് വള്ളത്തിൽ കടലിൽ മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാൾക്കായി തെരച്ചിൽ തുടരുന്നു. ആറ് പേരാണ് വള്ളം മറിഞ്ഞ് അപകടത്തിൽ പെട്ടത്. ഇവരിൽ നാല് പെരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഒരാൾ നീന്തി കരക്കെത്തി. കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്.കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തനത്തിൽ സജീവമായി ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!