മികവ് 2025 ബ്രോഷർ ദുബൈയിൽ പ്രകാശനം ചെയ്തു

ദുബൈ: ദുബൈ മലബാർ കലാസാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചെർക്കളം അബ്ദുള്ള തുളുനാടിന്റെ ഇതിഹാസ പുരുഷൻ.. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് മികവ് 2025 മെയ് 30 വൈകുന്നേരം 4 മണിക്ക് കുമ്പള റോയൽ ഖുബ റസ്റ്റ്‌റ്റൊറന്റിൽ വച്ച് നടക്കുന്നു…
ചടങ്ങിന്റെ ബ്രോഷർ പ്രകാശനം ദുബായ് അൽഖിസൈസിലെ സ്റ്റാർ സ്പോർട്സ് റസ്റ്റോറന്റിൽ അറബ് പ്രമുഖൻ സയ്യിദ് സാലം അൽ ഖുതുബി-ബഷീർ പള്ളിക്കരയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു.
ഷബീർ കീഴുർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബായ് മലബാർ കലാസംസ്കാരിക വേദി ജനറൽ കൻവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ മുഖ്യാതിഥിയായി സംബന്ധിച്ചു, ഷാഹുൽ ഹമീദ് തങ്ങൾ, ഇക്ബാൽ ഷാർജ, ബദറുദ്ദീൻ തങ്ങൾ മാളിക, പി കെ ഹനീഫ് ലത്തീഫ് കുമ്പോൽ, മുത്തു തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
ആശീർ തങ്ങൾ മാളിക നന്ദി പറഞ്ഞു