രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ 776 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു-ഐഎംഎ

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് 776 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഐഎംഎ കണക്കുകൾ പ്രകാരം ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ കോവിഡ് മൂലം മരണപ്പെട്ടത്. ബിഹാർ 115, ഡൽഹി 109, ഉത്തർപ്രദേശ് 79, ബംഗാൾ 62, രാജസ്ഥാൻ 44, ജാർഖണ്ഡ് 39,ആന്ധ്രാപ്രദേശ് 40 എന്നിങ്ങനെയാണ് ഡോക്ടർമാർ മരണപ്പെട്ടതിൽ ആദ്യസ്ഥാനത്തുള്ള സംസ്ഥാനങ്ങൾ. കോവിഡ് ആദ്യതരംഗത്തിൽ രാജ്യത്ത് 748 ഡോക്ടർമാർക്കാണ് ജീവൻ നഷ്ടമായതെന്നും ഐഎംഎയുടെ കണക്കുകൾ പറയുന്നു.