കണ്ണൂരിൽ വസ്ത്ര വ്യാപാര സ്ഥാപന ഉടമയെ മർദിച്ചതായി പരാതി; രണ്ട് പേർക്കെതിരെ ടൌൺ പോലീസ് കേസെടുത്തു

കണ്ണൂർ: താവക്കരയിൽ വസ്ത്ര വ്യാപാരസ്ഥാപന ഉടമയെ മർദ്ദിച്ചതായി പരാതി. താവക്കര റോഡിലെ വില്ലാസ്ഥാപനത്തിന്റെ ഉടമ കോഴിക്കോട് നല്ലളത്തെ ടി പി ശാനവാസ് (32) നാണ് മർദ്ദനമേറ്റത്. പണമിടപാട് സംബന്ധിച്ച തർക്കത്തിനിടെ മർദ്ദിച്ചു എന്നാണ് പരാതി. ശനിയാഴ്ച രാത്രി 11നാണ് സംഭവം. സംഭവത്തിൽ കോഴിക്കോട് മാങ്കാവ് സ്വദേശികളായ അഷ്റഫ് അലി, ഫാറൂഖ് എന്നീ രണ്ടു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.