KSDLIVENEWS

Real news for everyone

ചാറ്റിന് കൂടുതല്‍ വിഷ്വല്‍ ഇംപാക്‌ട്; മികച്ച ആശയവിനിമയത്തിന് വലിപ്പമേറിയ സ്റ്റിക്കേഴ്‌സ്; പുതിയ ഫീച്ചേർസുമായി വാട്സാപ്പ്

SHARE THIS ON

ചാറ്റിന് കൂടുതല്‍ വിഷ്വല്‍ ഇംപാക്ട് ലഭിക്കുന്നതിന് വലിപ്പമേറിയ സ്റ്റിക്കേഴ്‌സ് അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഡെസ്‌ക്ടോപ്പില്‍ വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

ഇമോജികളെ അപേക്ഷിച്ച് കൂടുതല്‍ വലിപ്പമേറിയതാണ് ഈ സ്റ്റിക്കറുകള്‍. ഇത് ചാറ്റുകള്‍ക്ക് കൂടുതല്‍ വിഷ്വല്‍ ഇംപാക്ട് നല്‍കുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. വ്യക്തിപരമായ രീതിയില്‍ സ്റ്റിക്കറുകള്‍ പങ്കുവെയ്്ക്കാന്‍ കഴിയും എന്നതിനാല്‍ ചാറ്റുകളില്‍ ആശയവിനിമയം കൂടുതല്‍ മികവുറ്റതാകുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഇതിന് പുറമേ മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് ആകര്‍ഷിക്കാനും ഇത് വഴി സാധിക്കും. ഭാവിയിലെ അപ്‌ഡേറ്റില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ശ്രമമാണ് വാട്‌സ്ആപ്പില്‍ നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!