കെജ്‌രിവാളിനെ സിബിഐ ജയിലിലെത്തി അറസ്റ്റുചെയ്തു; നടപടി സുപ്രീംകോടതി ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡിയുടെ കള്ളപ്പണംവെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ. അറസ്റ്റുചെയ്തു. ഇ.ഡി. കേസിലെ ജാമ്യഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ. അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെ തിഹാര്‍ ജയിലിലെത്തിയാണ് അറസ്റ്റുരേഖപ്പെടുത്തിയത്.
ജയിലില്‍ ചോദ്യംചെയ്ത് മൊഴിരേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. ബുധനാഴ്ച കെജ്‌രിവാളിനെ ഹാജരാക്കാനുള്ള അനുമതി വിചാരണക്കോടതിയില്‍നിന്ന് ലഭിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കെജ്‌രിവാളിന് നേരത്തെ റൗസ് അവന്യു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ജാമ്യം സ്‌റ്റേ ചെയ്തിരുന്നു.

