KSDLIVENEWS

Real news for everyone

ആർത്തലച്ച് ഗംഗാവലി, തിരിച്ചടിയായി കാലാവസ്ഥ; ട്രക്കിൽ അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ ശ്രമം

SHARE THIS ON

അങ്കോല: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമം 11-ാം ദിവസവും തുടരും. ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കാണ് ദൗത്യത്തിന് വെല്ലുവിളിയായി നിലനില്‍ക്കുന്നത്. ഗംഗാവലി ആര്‍ത്തലച്ച് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് ഡൈവിങ് സംഘത്തിന് പുഴയിലിറങ്ങാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതിനിടെ, സംസ്ഥാന മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും ഷിരൂരിലേക്ക് തിരിച്ചു.


വെള്ളിയാഴ്ച ഡ്രോണ്‍ ഉപയോഗിച്ച് പരിശോധനയില്ല. ഡ്രോണ്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലൻ ഷിരൂരില്‍നിന്ന് തിരിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അദ്ദേഹം സമര്‍പ്പിച്ചു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചത്തെ തിരച്ചിലിന് പദ്ധതി തയ്യാറാക്കിയത്.

രണ്ട് നോട്ട് അടിയൊഴുക്കാണ് പുഴയില്‍ ഇറങ്ങാനുള്ള അനുകൂലമായ സാഹചര്യം. മൂന്ന് നോട്ടിലേക്കെങ്കിലും ശക്തി കുറഞ്ഞാൽ ലോറിക്കടുത്തേക്ക് പോകാന്‍ ശ്രമം നടത്താമെന്നാണ് ഡൈവിങ് സംഘത്തിന്റെ പദ്ധതി. നിലവില്‍ ആറ് നോട്ടിന് മുകളിലാണ് അടിയൊഴുക്ക്. ഷിരൂരില്‍ കാലാവസ്ഥ ഇപ്പോഴും പ്രതികൂലമായി തുടരുകയാണ്.

സ്ഥാനം കണ്ടെത്തിയ ട്രക്കിന്റെ ഭാഗത്ത് അര്‍ജുന്‍ ഉണ്ടോയെന്നാണ് വെള്ളിയാഴ്ച പ്രധാനമായും പരിശോധിക്കുക. നേവിയുടെ സോണാര്‍ പരിശോധനയും തുടരും. കഴിഞ്ഞദിവസം പരിശോധന നടത്തിയ ഭാഗത്തുതന്നെയാണോ ഇന്നും ട്രക്കിന്റേതെന്ന് സംശയിക്കുന്ന ലോഹഭാഗമുള്ളത് എന്നാവും പരിശോധിക്കുക.

error: Content is protected !!