പെട്ടിമുടിയിൽ എൻ ഡി ആർ എഫ് സംഘം തിരച്ചിൽ നിർത്തി ഇന്ന് മടങ്ങും ;
ഇനി കാലാവസ്ഥ അനുകൂലമായാൽ നാട്ടുകാരാകും തിരച്ചിൽ നടത്തുക
രാജമല | മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വന്‍ ദുരന്തമുണ്ടായ ഇടുക്കി പെട്ടിമുടിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന തിരച്ചില്‍ നിര്‍ത്തിവെച്ചു. ദേശീയ ദുരന്ത നിവാസരണ സംഘം (എന്‍ ഡി ആര് എഫ്) പെട്ടിമുടിയില്‍ നിന്ന് ഇന്ന് മടങ്ങും ഇനി കലാവസ്ഥ അനുകൂലമായാണ് നാട്ടുകാരാകും തിരച്ചില്‍ നടത്തുക. അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദിനേഷ് കുമാര്‍ (20), റാണി (44), പ്രീയദര്‍ശനി (7), കസ്തുരി (26), കാര്‍ത്തിക (21) എന്നിവരാണിവര്‍.
ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല.