KSDLIVENEWS

Real news for everyone

എസ്.വൈ.എസ് പ്ലാറ്റ്യൂൺ റാലിക്ക് ഉജ്ജ്വല സമാപനം

SHARE THIS ON

തൃശൂർ: ഉത്തരവാദിത്തം; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം” എന്ന പ്രമേയത്തിൽ ഡിസംബർ 27,28,29 തിയ്യതികളിൽ തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിൻ്റെ മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട പ്ലാറ്റ്യൂൺ റാലിക്ക് ഉജ്ജ്വല സമാപനം. എഴുപത് വർഷം പൂർത്തിയാക്കുന്ന എസ് വൈ എസ് 2024 പ്ലാറ്റിനം ഇയറായി ആചരിക്കുകയാണ്. അതിൻ്റെ ഭാഗമായി രൂപീകരിക്കപ്പെട്ട സന്നദ്ധ സംഘമാണ് പ്ലാറ്റ്യൂൺ. സാന്ത്വന സേവന പ്രവർത്തനങ്ങൾക്കായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്ലാറ്റ്യൂൺ അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ശേഷമാണ് റാലി നടന്നത്. യൂണിഫോം ധാരികളായ നൂറുകണക്കിന് പ്ലാറ്റ്യൂൺ അംഗങ്ങൾ റാലിയിൽ അണിനിരന്നു. വൈകീട്ട് 5 മണിക്ക് റീജനൽ തിയ്യറ്ററിൽ നിന്നാരംഭിച്ച റാലി ഇ.എം.എസ് സ്ക്വയറിൽ സമാപിച്ചു. ജില്ലാ ഭാരവാഹികളായ മിദ്ലാജ് മതിലകം,വാഹിദ് നിസാമി എളവള്ളി,കബീർ കൂർക്കഞ്ചേരി,മാഹിൻ വടൂക്കര,നിസാർ കോതച്ചിറ,പി.എസ്.എം റഫീഖ്,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാഫിള് സ്വാദിഖലി ഫാളിലി,അമീര്‍ തളിക്കുളം,പി.എം സൈഫുദ്ദീന്‍  നേതൃത്വം നൽകി. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ സി.കെ റാശിദ് ബുഖാരി  മുഖ്യപ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!