KSDLIVENEWS

Real news for everyone

യു എൻ പൊതുസഭയിൽ പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി

SHARE THIS ON

ന്യൂയോര്‍ക്ക്: യു.എന്‍ പൊതുസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം ഇന്ത്യ ബഹിഷ്‌കരിച്ചു. ഇമ്രാന്‍ ഖാന്റെ കാശ്മീര്‍ പരാമര്‍ശവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി വിമര്‍ശിച്ചതിലും പ്രതിഷേധിച്ചാണ് ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്.

പിന്നീട് ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനുള്ള മറുപടി പ്രസംഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ പ്രതിനിധി നടത്തിയത്.ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് മിജിദോ വിനിദോ കുറ്റപ്പെടുത്തി. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും,കാശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണമെന്നും അദ്ദേഹം താക്കീത് നല്‍കി.ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച നേതാവാണ് ഇമ്രാന്‍ ഖാനെന്നും ഇന്ത്യന്‍ പ്രതിനിധി വിമര്‍ശിച്ചു. ഇമ്രാന്‍ ഖാന്റെ പരാമര്‍ശനത്തിന് ഇന്ത്യ ശരിയായ മറുപടി നല്‍കുമെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിര പ്രതിനിധിയായ ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസബോധന ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!