പരാതി നല്കിയ വൈരാഗ്യം ; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ബ്ലേഡും കത്തിയും ഉപയോഗിച്ച് കഞ്ചാവ് വിൽക്കുന്ന രണ്ടംഗ സംഘം അക്രമിച്ചു

ബേക്കല്‍: കഞ്ചാവ് വില്‍പ്പനക്കെതിരെ പരാതി നല്കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ബ്ലേഡും കത്തിയും ഉപയോഗിച്ച് അക്രമിച്ചു. പനയാല്‍ തോക്കാനം മൊട്ടയിലെ ആനന്ദ് കൃഷ്ണന്(28)ആണ് അക്രമത്തിനിരയായത്. ആനന്ദ് കൃഷ്ണനെ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചാവ് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ആനന്ദ് കൃഷ്ണന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലം കുണിയയില്‍ നിന്നെത്തിയ രണ്ടംഗംസംഘം തന്നെ കത്തി കൊണ്ട് കുത്തുകയും ബ്ലേഡ് കൊണ്ട് മുറിവേല്പ്പിക്കുകയുമായിരുന്നുവെന്ന് ആനന്ദ്കൃഷ്ണന്റെ പരാതിയില്‍ പറയുന്നു. കഞ്ചാവ് വില്‍പ്പനക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.ഫെ്.ഐ തച്ചങ്ങാട് മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു.

