KSDLIVENEWS

Real news for everyone

ചട്ടഞ്ചാൽ ടാറ്റാ കോവിഡ് ഹോസ്പിറ്റൽ കാസർഗോഡ് മെഡിക്കൽ കോളേജിന്റെ പ്രധാന സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാകേന്ദ്രമായി പ്രഖ്യാപിക്കണം –
ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി

SHARE THIS ON

മേൽപറമ്പ്: സെപ്തംബർ 30 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചട്ടംചാൽ ടാറ്റാ കോവിഡ് 19 ആശുപത്രിക്കാവശ്യമായ ജീവനക്കാരെ നിയമിക്കാൻ സർക്കാർ തീരുമാനമാനമെടുക്കുമെന്നും നിലവിൽ കാസർക്കോട് ജില്ലയിൽ കോവിഡ് രോഗികൾ കൂടുതൽ ഇല്ലാത്ത സാഹചര്യത്തിൽ ഉടനെ പ്രസ്തുത സ്ഥാപനം പ്രവർത്തനസജ്ജമാക്കില്ലെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങൾ സൂചന നൽകിയതായി പത്രവാർത്തകൾ കാണുന്നു. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചാൽ മാത്രമേ ഈ നിയമനങ്ങൾ നടത്തുകയുള്ളൂ എന്നുള്ളതിനാലും വേണ്ടിവന്നാൽ മാത്രമേ കോവിഡ് ആശുപത്രി പ്രവർത്തനമാരംഭിക്കൂ എന്നുള്ളതിനാലും കാസർക്കോട് ജില്ലയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾക്കായി ജനങ്ങൾക്ക് ചികിത്സക്കായി എത്തിച്ചേരാൻ ഏറെ സഞ്ചാര സൗകര്യമുള്ള സ്ഥലമെന്നത് കൂടി കണക്കിലെടുത്ത് ചട്ടംചാൽ കോവിഡ് 19 ടാറ്റാ ഹോസ്പിറ്റലിനെ
ഉക്കിനടുക്കയിൽ ഉദ്ഘാടനം മാത്രം നിർവ്വഹിക്കപ്പെട്ട കാസർക്കോട് മെഡിക്കൽ കോളേജിന്റെ പ്രധാന സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ച് ജില്ലയിലെ ആരോഗ്യരംഗത്തെ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി കേരള മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി ,ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കാസർക്കോട് എം.പി, ഉദുമ എം.എൽ എ, കാസർക്കോട് ജില്ലാ കളക്ടർ തുടങ്ങിയവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.

സൈഫുദ്ദീൻ കെ. മാക്കോട്, ഗണേഷൻ അരമംഗാനം, ഹമീദ് ചാത്തങ്കൈ, അബ്ദുൽ റഹിമാൻ കല്ലട്ര,നിയാസ് കുന്നരിയത്ത്, അനൂപ് കലനാട്, അബ്ബാസ് കൈനോത്ത്, താജുദ്ദീൻ പടിഞ്ഞാർ, ഫസൽ റഹ്മാൻ എഫ് ആർ, ഹംസ വളപ്പിൽ, ശെരീഫ് ചെമ്പിരിക്ക എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!