ചെര്‍ക്കളയില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: ചെര്‍ക്കളയില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കോലാച്ചിയടുക്കത്തെ അബ്ദുല്ല(35)യെയാണ് വിദ്യാനഗര്‍ എസ്.ഐ കൃഷ്ണപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. ആള്‍ട്ടോ കാര്‍ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11.30 ഓടെ ചെര്‍ക്കള സ്കൂളിന് സമീപം സംശയ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയ നിലയില്‍ കണ്ടതോടെ പൊലീസ് പരിശോധിക്കുകയായിരുന്നു. അബ്ദുല്ലയുടെ കൈവശം നാല് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

