ചെങ്കള, നാലാം മൈലിൽ കാറിൽ ടിപ്പർ ലോറിയിടിച്ചു; പൊലീസുകാരൻ മരിച്ചു, അപകടം ഇന്ന് പുലർച്ചെ

കാസർകോട്: ചെങ്കള, നാലാംമൈലിൽ മാരുതി കാറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീഷ് (36)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഭാഷ് ചന്ദ്രൻ എന്നയാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച പുലർച്ചെ 2.45 മണിയോടെയാണ് അപകടം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

