KSDLIVENEWS

Real news for everyone

ഇന്ത്യയിലെ ആദ്യ ജലവിമാനം കൊച്ചിക്കായലിൽ പറന്നിറങ്ങി

SHARE THIS ON

കൊ​ച്ചി: ആ​കാ​ശ​പാ​ത​യി​ല്‍ പ​റ​ന്നെ​ത്തി കൊ​ച്ചി​യി​ലെ ജ​ല​വി​താ​ന​ത്തി​ലേ​ക്ക് ചി​റ​കു​വി​രി​ച്ചി​റ​ങ്ങി ഇ​ന്ത്യ​യി​ലെ ആ​ദ്യ ജ​ല​വി​മാ​നം. മാ​ല​ദ്വീ​പി​ല്‍​നി​ന്ന്​ ഗു​ജ​റാ​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഇ​ന്ധ​നം നി​റ​ക്കാ​നാ​യി​രു​ന്നു വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ന് സ​മീ​പം കൊ​ച്ചി​ക്കാ​യ​ലി​ല്‍ ജ​ല​വി​മാ​നം ഇ​റ​ങ്ങി​യ​ത്. ഒ​ന്നേ കാ​ലോ​ടെ ലാ​ന്‍​ഡ് െച​യ്ത് കാ​യ​ലി​ലൂ​ടെ മു​ന്നോ​ട്ടു​നീ​ങ്ങി​യ സീ ​പ്ലെ​യി​ന്‍ ദ​ക്ഷി​ണ നാ​വി​ക​സേ​ന കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു​മാ​ണ് ഇ​ന്ധ​നം നി​റ​ച്ച​ത്.

ക്യാ​പ്റ്റ​ന്‍ ക്രൂ, ​എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ എ​ന്നി​ങ്ങ​നെ ആ​റു​പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം 3.15 ഓ​ടെ തു​ട​ര്‍​യാ​ത്ര പു​റ​പ്പെ​ട്ടു. ഗു​ജ​റാ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഗോ​വ​യി​ലും ഇ​റ​ങ്ങി​യ​ശേ​ഷം തി​ങ്ക​ളാ​ഴ്ച വി​മാ​നം ഗു​ജ​റാ​ത്തി​ല്‍ എ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

മാ​ല​ദ്വീ​പി​ല്‍​നി​ന്ന്​ ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.20ന് ​പു​റ​പ്പെ​ട്ട വി​മാ​നം ഹ​നി​മാ​ധു ദ്വീ​പി​ല്‍ 8.35 ഓ​ടെ എ​ത്തു​ക​യും തു​ട​ര്‍​ന്ന് 10നു​ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് പ​റ​ക്കു​ക​യു​മാ​യി​രു​ന്നു. വൈ​കീ​ട്ടോ​ടെ ഗോ​വ​യി​ല്‍ ഇ​റ​ങ്ങു​ന്ന വി​മാ​നം തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കും തു​ട​ര്‍ യാ​ത്ര ന​ട​ത്തു​ക. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന യാ​ത്ര ഗു​ജ​റാ​ത്തി​ലെ കേ​വാ​ദി​യ​യി​ല്‍ അ​വ​സാ​നി​ക്ക​ും. ഉ​ച്ച​ക്ക്​ 2.20ന് ​സ​ബ​ര്‍​മ​തി​യി​ലേ​ക്ക് യാ​ത്ര​യാ​കും.

അ​ഹ്​​മ​ദാ​ബാ​ദി​ലെ സ​ബ​ര്‍​മ​തി ന​ദി​ക്ക​ര​യി​ല്‍​നി​ന്ന്​ കേ​വാ​ദി​യ​യി​ലെ സ്​​റ്റാ​ച്യു ഓ​ഫ്​ യൂ​നി​റ്റി​യി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​ണ് ജ​ല​വി​മാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ര്‍​ദാ​ര്‍ വ​ല്ല​ഭ​ഭാ​യ് പ​ട്ടേ​ലിെന്‍റ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഒ​ക്ടോ​ബ​ര്‍ 31നാ​യി​രി​ക്കും ആ​ദ്യ സ​ര്‍​വി​സ്. പ്ര​തി​ദി​നം എ​ട്ട് സ​ര്‍​വി​സാ​യി​രി​ക്കും ന​ട​ക്കു​ക. ഒ​രാ​ള്‍​ക്ക് ഏ​ക​ദേ​ശം 4800 രൂ​പ​യാ​യി​രി​ക്കും ടി​ക്ക​റ്റ്​ നി​ര​ക്ക്. 14 പേ​ര്‍​ക്ക് ഒ​രേ സ​മ​യം യാ​ത്ര െച​യ്യാ​വു​ന്ന ജ​ല​വി​മാ​ന സ​ര്‍​വി​സ് സ്പൈ​സ് ജെ​റ്റാ​ണ് ന​ട​ത്തു​ന്ന​ത്. ജ​ല​വി​മാ​നം കൊ​ച്ചി​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത് കാ​ണാ​ന്‍ വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ എ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!