KSDLIVENEWS

Real news for everyone

ആര്യാടൻ ഷൗക്കത്തിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു

SHARE THIS ON

കോഴിക്കോട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ആര്യടാന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നു. രാവിലെ പത്തുമണിയോടെയാണ് ഷൗക്കത്ത് കോഴിക്കോട് ഇ.ഡി ഓഫീസില്‍ ഹാജരായത്. ഇത് രണ്ടാം തവണയാണ് ഇ.ഡി ഷൗക്കത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്.

മേരിമാതാ എജ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനായ സിബി വയലില്‍ നടത്തിയ വിദ്യാഭ്യാസ സാമ്ബത്തിക തട്ടിപ്പിലാണ് ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും വിളിച്ചുവരുത്തിയത്.

സിബി വയലില്‍ ആര്യാടന്‍ ഷൗക്കത്ത് രക്ഷാധികാരിയായ സംഗീതപരിപാടിക്ക് 40 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ പണമിടപാട് ഇല്ലെന്നും പാട്ടുല്‍സവത്തിന്റെ വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് ഇ.ഡിക്ക് നല്‍കുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!