KSDLIVENEWS

Real news for everyone

പോൾ പോഗ്ബ ഫ്രാന്‍സ് ടീമില്‍ നിന്ന് വിരമിച്ചു എന്ന വാര്‍ത്ത വ്യാജം
ദി സണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ‘വ്യാജവാര്‍ത്ത’ എന്ന് എഴുതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി ആയിട്ടാണ് താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

SHARE THIS ON

വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബ. ഫ്രഞ്ച് പ്രസിഡന്‍്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്‍്റെ പശ്ചാത്തലത്തില്‍ ദേശീയ ജഴ്സിയിലെ കളി മതിയാക്കിയെന്ന വാര്‍ത്തകളെയാണ് താരം തള്ളിയത്. ദി സണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ‘വ്യാജവാര്‍ത്ത’ എന്ന് എഴുതി തന്‍്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി ആയിട്ടാണ് താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ച്‌ അധ്യാപകനായ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് മാക്രോണ്‍ വിവാദപരാമര്‍ശം നടത്തിയത്. 47-കാരനായ പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നിരുന്നു.
തുടര്‍ന്ന് അധ്യാപകന്‍്റെ കൊലപാതകം ഇസ്ലാമിക ഭീകരവാദമാണെന്ന് പ്രഖ്യാപിച്ച മാക്രോന്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട സാമുവല്‍ പാറ്റിയെ ആദരിക്കാനും ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ പോഗ്ബ വിരമിച്ചു എന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
2013ല്‍ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയ പോഗ്ബ 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ഗിനിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ക്കു പിറന്ന പോഗ്ബ ഇസ്ലാം മത വിശ്വാസിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!