KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 60 പേർക്കും. 202 പേർക്ക് രോഗ മുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 26.10.2020

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 64 പേര്‍ക്ക്

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കോവിഡ് സ്ഥിരീകിച്ചവരുടെ എണ്ണത്തില്‍ കുറവ്. ഇന്ന് (ഒക്ടോബര്‍ 26) ജില്ലയില്‍ 64 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. ചികിത്സയിലുണ്ടായിരുന്ന 202 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2049 ആണ്. ഇതില്‍ 1528 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4980 പേര്‍

വീടുകളില്‍ 4227 പേരും സ്ഥാപനങ്ങളില്‍ 753 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4980 പേരാണ്. പുതിയതായി 301 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 187 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 124443 ആയി. 224 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 291 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 137 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 342 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

17896 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 956 പേര്‍ വിദേശത്ത് നിന്നെത്തിയവരും 721 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 15673 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 174 ആണ്.

ഇന്ന് രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-10
ബദിയഡുക്ക-11
ബളാല്‍-5
ബേഡഡുക്ക-5
ചെമ്മനാട്-14
ചെങ്കള-9
ചെറുവത്തൂര്‍-4
ദേലംപാടി-8
എന്‍മകജെ-1
കള്ളാര്‍-8
കാഞ്ഞങ്ങാട്-12
കാറഡുക്ക-1
കാസര്‍കോട്-7
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍-5
കുമ്പള-15
കുറ്റിക്കോല്‍-3
മധൂര്‍-11
മംഗല്‍പാടി-9
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-4
നീലേശ്വരം-8
പള്ളിക്കര-14
പനത്തടി-1
പിലിക്കോട്-4
പുല്ലൂര്‍ പെരിയ-7
തൃക്കരിപ്പൂര്‍-3
ഉദുമ-12
വലിയപറമ്പ-1
വെസ്റ്റ് എളേരി-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!