KSDLIVENEWS

Real news for everyone

സൗദിയില്‍ ഇന്ന്‍ 357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
361 പേര്‍ക്ക് രോഗമുക്തി

SHARE THIS ON

റിയാദ്: സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 357 പേര്‍ 361 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.08 ശതമാനമായി ഉയര്‍ന്നു. അതേസമയം 17 കോവിഡ് മരണവും 61 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ഒക്ടോബര്‍ ഇരുപത്തിയാറ് വരെ രാജ്യത്ത് ഇതുവരെ ആകെ 77,72,683 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 52,321 സ്രവസാമ്ബിളുകള്‍ ടെസ്റ്റ് നടത്തി

റിയാദ് 36, മക്ക 32, യാമ്ബു 20, തുടങ്ങി സൗദിയിലെ 62 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.
8,276 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 784 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 345,232 ഉം മരണ നിരക്ക് 5313 ഉം രോഗമുക്തി നേടിയവര്‍ 331,691 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലേകാല്‍ കോടി പിന്നിട്ടു ഇതുവരെ, 1,160,416, പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 31,949,217 ആയി. ചികിത്സയിലുള്ളവര്‍ 10,326,990 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!