കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് വിട്ട് ഷമി; കരകയറ്റി മോര്‍ഗനും ഗില്ലും

ഷാര്‍ജ: ഐ പി എല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുന്‍നിര തകര്‍ന്നു. 10 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ട്ടമായ കൊല്‍ക്കത്ത പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 54 -3 എന്ന സ്കോറിലാണ്. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ടീം പ്രധിരോധത്തിലായെങ്കിലും ഓയിന്‍ മോര്‍ഗനും ശുഭ്‌മാന്‍ ഗില്ലും തകര്‍ത്തടിച്ച് മുന്നേറുകയാണ്. ടോസ് നേടിയ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മസ്കവെല്ലിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ റാണ (0) ഷോര്‍ട്ഫൈന്‍ ലെഗില്‍ ഗെയ്‌ലിന്‍റെ കൈകളിലെത്തി. രണ്ടാം ഓവറില്‍ ഷമി പന്തെടുത്തപ്പോള്‍ നാലാം പന്തില്‍ രാഹുല്‍ ത്രിപാഠി (7) വിക്കറ്റിന് പിന്നില്‍ രാഹുലിന്റെ കൈകളില്‍
.
അവസാന പന്തില്‍ ദിനേശ് കാര്‍ത്തിക്കും (0) എഡ്‌ജായി രാഹുലിന്‍റെ കൈകളില്‍ വിശ്രമിച്ചു. ഇതോടെ ആദ്യ രണ്ട് ഓവറില്‍ 10-3 എന്ന സ്‌കോറിലായി കൊല്‍ക്കത്ത.