കോവിഡ് പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം പ്ലാനുമായി വിഐ, ജിയോ, ബിഎസ്‌എന്‍എല്‍
അപ്രതീക്ഷിതമായി രാജ്യത്ത് പടര്‍ന്ന് പിടിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള നീക്കം തുടരുകയാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. അത്തരം ആളുകള്‍ക്കായി പ്ലാനുകള്‍ അവതരിപ്പിക്കുകയാണ് വിഐ, ജിയോ, ബിഎസ്‌എന്‍എല്‍ എന്നിവ. തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പൊതുമേഖലാ ടെലികോം കമ്ബനിയായ ബിഎസ്‌എന്‍എല്‍ 251 രൂപ വിലയുള്ള വര്‍ക്ക് ഫ്രം ഹോം പ്ലാന്‍ 30 ദിവസത്തെ വാലിഡിറ്റിയോടെ 70 ജിബി ഡാറ്റ നല്‍കുന്നു. എന്നാല്‍ ഈ പ്ലാനില്‍ കോളിങ് ആനുകൂല്യങ്ങളോ എസ്‌എംഎസ് ആനുകൂല്യങ്ങളോ ഉണ്ടാകില്ല. മറ്റൊരു പ്ലാനാണ് 251 രൂപയുടേത്. 30 ദിവസത്തെ വാലിഡിറ്റിയില്‍ 40 ജിബി ഡാറ്റയാണ് പ്ലാന്‍ നല്‍കുന്നത്. ബിഎസ്‌എന്‍എല്‍ ഓണ്‍ലൈന്‍ റീചാര്‍ജ് പോര്‍ട്ടല്‍, മൈ ബിഎസ്‌എന്‍എല്‍ ആപ്പ്, റീട്ടെയിലര്‍, മറ്റ് തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ എന്നിവ വഴി ഈ പ്ലാന്‍ റീചാര്‍ജ് ചെയ്യാം.
599 രൂപയുടെ പ്ലാനിന് 90 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ദിവസവും 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെയാണ് ഈ കോളിങ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ദിവസവും 5 ജിബി ഡാറ്റ ലഭിക്കുന്ന ഈ പ്ലാന്‍ ദിവസവും 100 എസ്‌എംഎസുകളും നല്‍കുന്നു.
വിഐയുടെ 251 രൂപ വിലയുള്ള വര്‍ക്ക് ഫ്രം ഹോം പ്ലാന്‍ ഡാറ്റ അധിഷ്ഠിത പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയില്‍ 50 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. വര്‍ക്ക് ഫ്രം ഹോം പ്ലാനായ 351 രൂപ വിലയുള്ള പ്ലാനിലൂടെ 56 ദിവസത്തെ വാലിഡിറ്റിയില്‍ 100 ജിബി ഡാറ്റ ലഭിക്കും. വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള സബ്ക്രിപ്ഷനും ഈ പ്ലാന്‍ ലഭ്യമാക്കും.
ജിയോയുടെ വര്‍ക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനില്‍ ആദ്യ പ്ലാന്‍ 151 രൂപ വിലയുള്ളതാണ്. 30 ദിവസത്തെ വാലിഡിറ്റിയില്‍ 30 ജിബി ഡാറ്റ ലഭിക്കും. 201 രൂപ വിലയുള്ള പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. അണ്‍ലിമിറ്റഡ് 40 ജിബി ഡാറ്റയാണ് ലഭ്യമാക്കുന്നത്. ജിയോയുടെ 251 രൂപ വിലയുള്ള പ്ലാന്‍ 30 ദിവസത്തെ വാലിഡിറ്റിയോടെ 50 ജിബി ഡാറ്റ നല്‍കും.