KSDLIVENEWS

Real news for everyone

ഇടുക്കി അടിമാലി ദേശീയ പാതയ്ക്ക് സമീപം മണ്ണിടിച്ചില്‍: ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി; മൂന്ന് വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

SHARE THIS ON

അടിമാലി: ഇടുക്കി അടിമാലി ദേശീയ പാതയ്ക്ക് സമീപം മണ്ണിടിച്ചില്‍. അടിമാലി ലക്ഷംവീട് ഉന്നതിയിലാണ് സംഭവം. മൂന്ന് വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.

ഒരു കുടുംബത്തിലെ രണ്ട് പേർ മണ്ണിനടിയില്‍ കുടുങ്ങി. ഇവർ വീടിന്റെ ഹാളിലാണ് കുടുങ്ങിയത്.

ലക്ഷംവീട് നിവാസികളായ ബിജുവും ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്. പൊതുപ്രവർത്തകർ ബിജുവുമായി ഫോണില്‍ സംസാരിച്ചു. ഇവരെ പുറത്തുകൊണ്ടുവരാനുള്ള രക്ഷാ പ്രവര്‍ത്തനം നടന്നുവരികയാണ്. ജെസിബി ഉള്‍പ്പെടെ ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!