KSDLIVENEWS

Real news for everyone

പോലീസ് വേഷംകെട്ടി വാഹനം തടഞ്ഞുനിർത്തി പണം തട്ടി : ആറു പേർ അറസ്റ്റിൽ

SHARE THIS ON

ആലപ്പുഴ: പൊലീസ് വേഷം കെട്ടി വാഹനം തടഞ്ഞു നിര്‍ത്തി പണം തട്ടിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. ഇന്നലെ പൊലീസ് പിടികൂടിയ കഞ്ഞിക്കുഴി ചാരമംഗലം ചാലുങ്കല്‍ വീട്ടില്‍ പ്രകാശ (62)നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

കേസില്‍ ഒരു മലപ്പുറം സ്വദേശിയെ പിടികൂടാനുണ്ട്. കേസിലെ ഇടനിലക്കാരനായ ഭരണിക്കാവ് സ്വദേശി മോഹനനെ (മോന്‍സി) യാണ് പൊലീസ് ആദ്യം പിടികൂടിയത്. മോന്‍സിയില്‍ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സ്വദേശികളായ 5 പേരെകൂടി പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!