KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി പിന്നിട്ടു ; സ്ഥിതി അതീവ ഗുരുതരം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ ആറ് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 6,06,96,129 ആയി ഉയര്‍ന്നു. 4,19,40,991 പേര്‍ രോഗമുക്തി നേടി. 14,25,781 പേര്‍ മരിച്ചു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,78,614 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം കവിഞ്ഞു.

2,68,198 പേര്‍ മരിച്ചു. എഴുപത്തേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 44,376 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 92.50 ലക്ഷം കടന്നു. മരണം 1.35 ലക്ഷവും പിന്നിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 93.72 ശതമാനമാണ്. നിലവില്‍ വൈറസ് ബാധിച്ച്‌ 4,44,746 പേരാണ് ചികിത്സയിലുള്ളത്.

ബ്രസീലീലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 61,66,898 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,70,799 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിയഞ്ച് ലക്ഷം പിന്നിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!