KSDLIVENEWS

Real news for everyone

സെല്‍ഫ് ഗോളും റെഡ് കാര്‍ഡും; പാപഭാരത്തില്‍ നിന്ന് വീരനായകനിലേക്ക് സെസ്‌നിയുടെ വേഷപ്പകര്‍ച്ച……

SHARE THIS ON

സൗദി അറേബ്യക്കെതിരായ മത്സരത്തിന്റെ 44-ാം മിനിറ്റില്‍ സലീം ദൗസാരിയുടെ പെനാല്‍റ്റി കിക്കിന് മുന്നില്‍ രണ്ടും കൈയും നിവര്‍ത്തിപ്പിടിച്ച് നില്‍ക്കുമ്പോള്‍ പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌സിയെച്ച് സെസ്‌നിയുടെ മനസിലൂടെ രണ്ടു വര്‍ഷം മുമ്പ് നടന്ന മത്സരം മിന്നിമാഞ്ഞിട്ടുണ്ടാകും. യൂറോ കപ്പില്‍ സ്ലൊവാക്യയ്‌ക്കെതിരായ മത്സരം. അന്നത്തെ സെല്‍ഫ് ഗോളിന്റെ പാപഭാരം മുഴുവന്‍ അദ്ദേഹത്തിന്റെ ചുമലിലുണ്ടായിരുന്നു. യൂറോ കപ്പിന്റെ ചരിത്രത്തില്‍തന്നെ ആദ്യമായി സെല്‍ഫ് ഗോള്‍ വഴങ്ങുന്ന ഗോള്‍കീപ്പര്‍ എന്ന നാണക്കേടിന്റെ റെക്കോഡുമായാണ്‌ സെസ്‌നി അന്ന് തലകുനിച്ചാണ് മടങ്ങിയത്. 2012 യൂറോകപ്പിലും വിധി വ്യത്യസ്തമായിരുന്നില്ല. ഗ്രീസിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡുമായി കളം വിടേണ്ടിവന്നു. 2016-ല്‍ പരിക്കും പിടികൂടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഖത്തറിലെത്തിയപ്പോള്‍ സെസ്‌നിയെന്ന ഗോള്‍കീപ്പര്‍ ദുരന്തനായകനില്‍ വീരനായകനിലേക്ക് വേഷപ്പകര്‍ച്ച നടത്തിയിരിക്കുന്നു. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ ഗോളെന്നുറച്ച പല ഷോട്ടുകളും പ്രതിരോധിച്ച സെസ്‌നി സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തില്‍ ഹീറോ ആയി മാറി.

മത്സരത്തില്‍ നിര്‍ണായകമായത് സെസ്നിയുടെ ആ പെനാല്‍റ്റി സേവാണ്. അല്‍ ഷെഹ്രിയെ പോളിഷ് താരം ബിയാലെക് വീഴ്ത്തിയതിനെത്തുടര്‍ന്ന് റഫറി സൗദിയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. അര്‍ജന്റീനയ്‌ക്കെതിരെ ഗോളടിച്ച സലീം ദൗസാരിയാണ് കിക്കെടുക്കാന്‍ എത്തിയത്. അര്‍ജന്റീനയ്ക്കെതിരേ അത്ഭുത ഗോള്‍ നേടി ആരാധകരെ ത്രസിപ്പിച്ച താരം. ഷെഹ്രി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കുമെന്നുതന്നെയാണ് ഏവരും കരുതിയത്. എന്നാല്‍ സെസ്നിയുടെ പോരാട്ടം അവിടെ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!