വീട്ടുമുറ്റത്ത് സൈക്കിൾ ഓടിക്കവേ കിണറ്റിൽ വീണ് അപകടം; 4 വയസ്സുകാരൻ മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന നാലു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതിൽതൊടി വീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിൾ ഓടിക്കവെയാണ് അപകടം.
ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ കിണറ്റിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്നു രാവിലെ പതിനൊന്നേകാലോടെയാണ് അപകടം നടന്നത്.

