കോവിഡ് വൈറസിന്റെ വകഭേദം : മക്കയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ മക്കയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.നേരത്തേ തന്നെ ഹറമില്‍ ശക്തമായ ക്രമീകരണമുണ്ട്. പുതിയ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ അണുമുക്തമാക്കുന്ന പ്രക്രിയ വര്‍ധിപ്പിച്ചു.
കഴിഞ്ഞ ദിവസം മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവ് താല്കാലികമായി നിര്‍ത്തിവെച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. ജനിതക മാറ്റം സംഭവിച്ച കോവിഡിനെതിരായ മുന്‍കരുതലായി അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

