ഡല്‍ഹിയിലെ ഇസ്റാഈല്‍ എംബസിക്കു സമീപം പൊട്ടിത്തെറി

ന്യു ഡല്‍ഹി: ഡല്‍ഹിയിലെ ഇസ്റാഈല്‍ എംബസിക്കു സമീപം പൊട്ടിത്തെറി. പോലീസ്, സുരക്ഷാ സംഘങ്ങള്‍ എംബസിയില്‍ പരിശോധന നടത്തിവരികയാണ്.പൊട്ടിത്തെറി നടന്നതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവം. പൊട്ടിത്തെറി നടന്നതായി വൈകിട്ട് ആറോടെ അജ്ഞാതന്‍ ഡല്‍ഹി ഫയര്‍ സര്‍വീസിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. എംബസിക്ക് പിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് സ്ഫോടനമുണ്ടായെന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്.

