ടാറ്റയുടെ ബജറ്റ് കാറുകള്‍ പുതിയ രൂപത്തിലേക്ക്, സ്വിഫ്റ്റും ഡിസയറും പാടുപെടും; മുഖം മിനുക്കാൻ ടിയാഗോയും ടിഗോറും
ടാറ്റ മോട്ടോഴ്‌സ് പുതിയ രണ്ട് കാറുകള്‍ ഉടൻ പുറത്തിറക്കും എന്ന് റിപ്പോർട്ട്. ടാറ്റ ടിയാഗോ, ടാറ്റ ടിഗോർ 2025 വേരിയൻ്റ് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകള്‍.
2025 ജനുവരിയിലോ ഫെബ്രുവരിയിലോ കമ്ബനി ഈ വാഹനങ്ങള്‍ പുറത്തിറക്കും. പുതിയ ഫീച്ചറുകളും നൂതന സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഈ കാറുകള്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കും എന്നാണ് റിപ്പോർട്ടുകള്‍.
ഈ കാറുകളുടെ നിലവിലെ വകഭേദങ്ങള്‍ 2020 ല്‍ പുറത്തിറക്കിയതാണ്. ഏകദേശം അഞ്ച് വർഷത്തിന് ശേഷാണ് ഇപ്പോള്‍ അവ അപ്‌ഡേറ്റ് ചെയ്യുന്നത്. ഈ അപ്‌ഡേറ്റിലൂടെ, ഈ കാറുകള്‍ മാരുതി സ്വിഫ്റ്റ്, ഡിസയർ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് തുടങ്ങിയ കാറുകള്‍ക്ക് വെല്ലുവിളിയാകും.
പുതിയ അപ്‌ഡേറ്റുകളെക്കുറിച്ച് പറയുമ്ബോള്‍, പുതിയ കളർ ഓപ്ഷനുകള്‍ അതിൻ്റെ ബാഹ്യഭാഗത്ത് ലഭിച്ചേക്കും. ഇതുകൂടാതെ, ഹെഡ്ലൈറ്റുകളിലും ടെയില്‍ലൈറ്റുകളിലും ഇരുണ്ട നിറം ലഭിക്കും. കാറിന് പുതിയ അലോയ് വീലുകളും ഉണ്ടാകും. ഇതിനുപുറമെ, ഇൻ്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കില്‍, പിന്നിലെ എസി വെൻ്റുകള്‍, ഫ്രണ്ട് സെൻ്റർ ആംറെസ്റ്റ്, വലിയ 10.2 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം (വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കും), സിംഗിള്‍-പേൻ സണ്‍റൂഫ്, വയർലെസ് ചാർജിംഗ് പാഡ്, 7 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ തുടങ്ങിയവ ലഭിക്കും. നിലവിലെ XE, XM, XT, XZ ട്രിമ്മുകള്‍ക്ക് പകരം പ്യുവർ, അഡ്വഞ്ചർ, അക്‌പ്ലിഷ്ഡ്, ക്രിയേറ്റീവ് ട്രിമുകള്‍ വന്നേക്കാം.
പുതിയ ടിയാഗോയ്ക്കും ടിഗോറിനും 1.2 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിൻ ലഭിക്കും. അത് ഡ്യുവല്‍ സിലിണ്ടർ ഐ-സിഎൻജി സാങ്കേതികവിദ്യയുമായി വരും. ഈ എഞ്ചിൻ ശക്തമായ പ്രകടനവും മികച്ച മൈലേജും നല്‍കും. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ നെക്‌സോണും പഞ്ചും പുതിയ ഫീച്ചറുകളോടെ പുറത്തിറക്കിയിരുന്നു. ഇതില്‍ ബാഹ്യ രൂപകല്‍പ്പനയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല. ടിയാഗോയ്ക്കും ടിഗോറിനും ഇതുതന്നെ സംഭവിക്കാൻ സാധ്യതയുണ്ട്. ഈ കാറുകള്‍ മിഡ്-ലൈഫ് അപ്‌ഡേറ്റോടെ പുറത്തിറക്കിയേക്കാം.