KSDLIVENEWS

Real news for everyone

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ചർച്ച നടത്തും

SHARE THIS ON

തിരുവനന്തപുരം:

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രത്യക്ഷ സമര പരിപാടികൾക്ക് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ ആണ് ചർച്ച. 2016 ജനുവരി മുതലുള്ള അലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശിക ഉടൻ നൽകണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

കഴിഞ്ഞദിവസം മെഡിക്കൽ കോളജുകൾക്ക് മുന്നിലും ജില്ലാ കേന്ദ്ര ങ്ങളിലും ഡോക്ടർമാർ സൂചനാ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 9 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ഈ പശ്ചാത്തലത്തിൽ ആണ് ആരോഗ്യ വകുപ്പ് മന്ത്രി ഇന്ന് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!