KSDLIVENEWS

Real news for everyone

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ , മാത്യു വെയ്ഡ് പുറത്ത്

SHARE THIS ON

സിഡ്നി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കാര്യമായി ശോഭിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാത്യു വെയ്ഡ‍ിനെ സെലക്ടര്‍മാര്‍ ഒഴിവാക്കി. വെയ്ഡിന് പകരം അലക്സ് ക്യാരി ഓസീസ് ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കും. 

https://b46c638af8083c6a1d80274776883c82.safeframe.googlesyndication.com/safeframe/1-0-37/html/container.html?n=0

അതേസമയം, അടുത്തമാസം 22 മുതല്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ വെയ്ഡിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ പരമ്പര തോറ്റെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ടിം പെയ്നിനെ മാറ്റാന്‍ സെലക്ടര്‍മാര്‍ തയാറായിട്ടില്ല. പ്രതിസന്ധിഘട്ടത്തില്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ച നായകനാണ് പെയ്നെന്ന് സെലക്ടര്‍മാര്‍ പറഞ്ഞു. 

പെയ്നിനെ ടീം അംഗങ്ങളുടെയും പരിശീലകന്‍റെയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും പിന്തുണയുണ്ടെന്നും ഇന്ത്യക്കെതിരായ പരമ്പര നഷ്ടം കൊണ്ട് അതില്‍ ഇടിവ് തട്ടിയിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ എക്സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ ബെന്‍ ഒളിവര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഓസ്ട്രേലിയ കളിക്കുക. പരമ്പരയുടെ തീയതി സംബന്ധിച്ച് ഇരു ബോര്‍ഡുകളും ഇതുവരെ അന്തിമ തീരുമാനമടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!