KSDLIVENEWS

Real news for everyone

തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

SHARE THIS ON

ആളൂർ: തൃശ്ശൂർ ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. വി.ആർ.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടിൽ അരുൺ (28), കുളങ്ങര വീട്ടിൽ വിഷ്ണു (20), ഐനിക്കാടൻ വീട്ടിൽ അനീഷ് (30), വെള്ളാഞ്ചിറ പാറപറമ്പിൽ മിഥുൻ (30), ആളൂർ സ്വദേശികളായ അരിക്കാട്ട് വീട്ടിൽ ഡെൽവിൻ (26), നെടിയകാലായി ജോബൻ (38), മനക്കുളങ്ങര പറമ്പിൽ നസീർ (52) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

പെൺകുട്ടിയെ പ്രതികൾ പലപ്പോഴായി കൂട്ടമായും തനിച്ചും പീഡിപ്പിച്ചതായാണ് സൂചന. കേസിൽ ഒന്നാം പ്രതിയായ അരുൺ ചാലക്കുടി സ്റ്റേഷനിൽ രണ്ടു അടിപിടി കേസിലും കൊടകര സ്റ്റേഷനിൽ ഒരു കഞ്ചാവ് കേസിലും പ്രതിയാണ്. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തൃശൂർ റൂറൽ എസ്.പി. ജി.പൂങ്കുഴലി ഐ.പി.എസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ, അഡീ.എസ്.ഐ.മാരായ ടി.എൻ. പ്രദീപൻ, കെ.എം.സൈമൺ, എം.സി.രവി, കെ.കെ.രഘു, ഇ.ആർ.സിജുമോൻ, പി.ജെ.ഫ്രാൻസിസ്, വനിത എസ്.ഐ. സന്ധ്യ ദേവി, എ.എസ്.ഐ.മാരായ കെ.ടി. ജോഷി, രാവുണ്ണി, പി.ജയകൃഷ്ണൻ, സന്തോഷ്, സീനിയർ സി.പി.ഒ മാരായ സൂരജ് വി.ദേവ്, കെ.എസ്. ഉമേഷ്, ഇഎസ്. ജീവൻ, വിനോദ്, സുനിൽ, സുനിൽകുമാർ അരുൺ, ശ്യാം, എം.എൻ. മുരളി, സുരേഷ്, എം.വി. മാനുവൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ സനീഷ് ബാബു, വനിതാ പോലീസുകാരായ സീമ ജയൻ, ധനലക്ഷ്മി എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!