KSDLIVENEWS

Real news for everyone

മന്ത്രിക്കൊപ്പം നഴ്‌സുമാരുടെ ഫോട്ടോഷൂട്ട്: ആരോഗ്യമന്ത്രി ഐസിയു സംവിധാനം ദുരുപയോഗം ചെയ്യുന്നു; വീണാ ജോര്‍ജിനെതിരെ കെഎസ്‌യു

SHARE THIS ON

കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനം തുടര്‍ന്ന് കെഎസ്‌യു. പരുക്കുകളില്ലാത്ത മന്ത്രി ഐസിയു സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നാണ് വിമര്‍ശനം. മന്ത്രിയും നഴ്‌സുമാരും ചേര്‍ന്നെടുത്ത ചിത്രം പങ്കുവച്ച് രൂക്ഷ വിമര്‍ശനമാണ് കെഎസ്‌യു ഉന്നയിച്ചിരിക്കുന്നത്. മന്ത്രിക്കൊപ്പം നഴ്‌സുമാര്‍ ഫോട്ടോഷൂട്ട് നടത്തുന്നു. ആശുപത്രികളില്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്നും കെഎസ്‌യു വിമര്‍ശിച്ചു.

അതേസമയം മന്ത്രി വീണാ ജോര്‍ജിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മന്ത്രി ഡിസ്ചാര്‍ജ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ ചികിത്സ തിരുവനന്തപുരത്ത് നടത്തും. മന്ത്രിയുടെ രക്തസമ്മര്‍ദം സാധാരണ നിലയിലേക്കെത്തിയെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!