KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം: പിബി തീരുമാനം വൈകീട്ട് അറിയിക്കും

SHARE THIS ON

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കണമെന്നും മത്സരിക്കണമെന്നും കേരള ഘടകം. പിണറായി വിജയൻ മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയിലാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്.

പിബി യോഗം ദില്ലിയില്‍ തുടരുന്നതിനിടെയാണ് സുപ്രധാനമായ വിവരങ്ങള്‍ പുറത്തുവരുന്നത്. പിബി തീരുമാനം വൈകീട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

നിയസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകം അവതരിപ്പിച്ചു. പിണറായി വിജയൻ തന്നെ തെര‍ഞ്ഞെടുപ്പില്‍ നയിക്കണം എന്ന നിർദേശമാണ് റിപ്പോർട്ടില്‍ സംസ്ഥാന ഘടകം മുന്നോട്ട് വെച്ചിരിക്കുന്നത്. 75 വയസ് കഴിയുമ്ബോള്‍ നേതാക്കള്‍ വിരമിക്കണം എന്നതാണ് നിലവിലെ സിപിഎമ്മിനുള്ളിലെ ചട്ടം. ഇതില്‍ പിണറായിക്ക് നേരത്തെ പോളിറ്റ് ബ്യൂറോയില്‍ ഇളവ് നല്‍കുകയായിരുന്നു. മുഖ്യമന്ത്രി എന്ന രീതിയിലാണ് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തുന്നത് എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി വിജയൻ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യം ഉയർന്നിരുന്നു. കൂടാതെ പിണറായി വിജയന് ഒപ്പം രണ്ടാമതായി ആരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണം എന്നതു സംബന്ധിച്ചുള്ള ആലോചനയും പാർട്ടിയില്‍ നേരത്തെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!