ഹണിട്രാപ്പില്‍പ്പെടുത്തി ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവം; പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ്

കൊച്ചി: ഹണിട്രാപ്പിൽപ്പെടുത്തി ഭിന്നശേഷിക്കാരനെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കേസിലെ പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരികടത്ത് അടക്കമുള്ള കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഹണിട്രാപ്പ് കേസിലെ ഒന്നാംപ്രതി സഫ ഉൾപ്പെടുന്ന സംഘം മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
പറവൂർ സ്വദേശി സഫ്ന, കൂട്ടാളികളായ വൈറ്റില സ്വദേശി ജോൺ രാഹുൽ, ഇരുമ്പനം സ്വദേശി അമൽ, മരട് സ്വദേശി ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം നല്ലില സ്വദേശിയായ മുപ്പതുകാരൻ്റെ പരാതിയിലാണു കടവന്ത്ര പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത 30കാരനെ സഫ്ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും വശീകരിച്ച് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തുകയുമായിരുന്നു. ഹോട്ടലിലേക്കു വരാൻ ആദ്യം വിസമ്മതിച്ച യുവാവിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുവരികയായിരുന്നു. മുറിയിൽ എത്തിയ യുവാവിന് സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നി.
തുടർന്ന് പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ കുളിമുറിയിൽ ഒളിച്ചിരുന്ന മറ്റ് പ്രതികൾ ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കുകയും സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. യുവാവ് ഉപയോഗിക്കുന്ന യുപിഐ ആപ് വഴി ബാങ്കിലാളെ പണം പിൻവലിക്കാൻ തുടർന്ന് പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ കുളിമുറിയിൽ ഒളിച്ചിരുന്ന മറ്റ് പ്രതികൾ ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കുകയും സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. യുവാവ് ഉപയോഗിക്കുന്ന യുപിഐ ആപ് വഴി ബാങ്കിലുള്ള പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അക്കൗണ്ടിൽ അധികം പണമില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് യുവാവിനെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.

