KSDLIVENEWS

Real news for everyone

രാജ്യത്ത് 62,258 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 291 മരണം

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 30,386 പേർ കൂടി രോഗമുക്തി നേടുകയും 291 പേർ കൂടി രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 1,19,08,910 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,12,95,023 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ 4,52,647 സജീവ കേസുകളാണുള്ളത്. 1,61,240 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായത്. ഇതിനോടകം 5,81,09,773 പേർക്കാണ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടുള്ളത്.

മാർച്ച് 26 വരെയുള്ള കണക്കുകൾ പ്രകാരം 23,97,69,553 സാമ്പിളുകൾ പരിശോധിച്ചതായും ഇതിൽ വെള്ളിയാഴ്ച മാത്രം 11,64,915 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!