KSDLIVENEWS

Real news for everyone

മുംബൈയില്‍ തുടര്‍ക്കഥയായി സൈബര്‍ തട്ടിപ്പുകള്‍; വ്യക്‌തിഗത വിവരങ്ങൾ ചോർത്തി മകളെ തട്ടിക്കൊണ്ട് പോയെന്നും , മകൻ ആക്സിഡന്റായെന്നും പറഞ്ഞാണ് കോൾ വരുന്നത്; തട്ടിപ്പ് സംഘത്തെ കുടുക്കാൻ കഴിയാതെ ഇരുട്ടില്‍ തപ്പി അന്വേഷണ സംഘം

SHARE THIS ON

മുംബൈയില്‍ സൈബർ തട്ടിപ്പുകള്‍ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസമാണ് എഐ വോയ്‌സ് ക്ളോണിങ് തട്ടിപ്പിനിരയായ മലയാളിയുടെ കഥ പ്രമുഖ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ സൈബർ തട്ടിപ്പിന്റെ മറ്റൊരു മുഖമാണ് നഗരത്തില്‍ വീണ്ടും ആവർത്തിക്കുന്നത്. നവി മുംബൈയിലെ വാഷിയില്‍ താമസിക്കുന്ന ഉഷ നായർ തനിക്കുണ്ടായ അനുഭവം വിവരിക്കുന്നതെങ്ങിനെ; മകന്റെ വണ്ടി അപകടത്തില്‍പ്പെട്ടെന്ന പേരില്‍ തട്ടിപ്പ് മകൻ ഓടിച്ചിരുന്ന വാഹനം ഒരു അപകടത്തില്‍ പെട്ടെന്നും നാല് പേർക്ക് പരിക്കേറ്റ് ആശുപത്രിയിലാണെന്നുമായിരുന്നു അജ്ഞാതന്റെ ഫോണ്‍. സംഭവമറിഞ്ഞു ഒരു വേള ഞെട്ടിപ്പോയെന്നും ഉഷ പറയുന്നു. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയില്‍ കുറച്ച്‌ നേരം സ്തംഭിച്ചു പോയപ്പോള്‍ നിങ്ങള്‍ ഒരു അമ്മയാണോ മകന്റെ വിവരം അറിഞ്ഞിട്ടും എന്താണ് ഒന്നും മിണ്ടാത്തതെന്നായിരുന്നു മറു ഭാഗത്തെ പ്രതികരണം. വാഹനവും മകനും കസ്റ്റഡിയിലാണെന്നും എഫ്‌ഐആർ റജിസ്റ്റർ ചെയ്താല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശമുള്ള നിങ്ങള്‍ അടക്കം ജയിലില്‍ പോകുമെന്നായിരുന്നു ഭീഷണി. എഫ്‌ഐആർ ഒഴിവാക്കാൻ 80000 രൂപയാണ് ആവശ്യപ്പെട്ടത്.വാട്ട്സപ്പില്‍ വന്ന ഫോണ്‍ കാളില്‍ വിളിച്ചയാളുടെ പ്രൊഫൈല്‍ ഫോട്ടോ ഒരു പൊലീസുകാരന്റേത് ആയിരുന്നു. ആലോചിക്കാൻ സമയമില്ലെന്നും എഫ്‌ഐആർ ഫയല്‍ ചെയ്താല്‍ നിങ്ങളെയും അറസ്റ്റ് ചെയ്യുമെന്നായിരുന്നു അയാള്‍ ആവർത്തിച്ചത്. പിന്നീട് പരിശോധനയിലാണ് പാകിസ്ഥാനി ഫോണ്‍ നമ്ബർ ആയിരുന്നുവെന്ന് കണ്ടെത്തിയത്. വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു; കാസർകോഡ് കുമ്ബളയില്‍ നടന്നത് വൻ കവർച്ച ഡാറ്റ ചതിച്ചു !! വെട്ടിലായി തട്ടിപ്പ് സംഘം ഡാറ്റ ചതിച്ച്‌ തട്ടിപ്പ് സംഘം വെട്ടിപ്പിലായി. തട്ടിപ്പ് സംഘത്തെ വെട്ടിലാക്കിയത് വർഷങ്ങള്‍ക്ക് മുൻപ് മരിച്ച മകൻ കസ്റ്റഡിയില്‍ ഉണ്ടെന്ന അവകാശവാദമായിരുന്നു. തുടർന്ന് ഉഷ നായർ എന്ന സ്ത്രീ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീടാണ് സമാനമായ സംഭവങ്ങള്‍ നഗരത്തില്‍ പലയിടത്തും ഉണ്ടായ വിവരങ്ങള്‍ പുറത്ത് വരുന്നത്. കബളിപ്പിക്കപ്പെട്ട പലരും സംഭവം പുറത്ത് പറയാൻ മടിക്കുകയായിരുന്നു. മരിച്ചു പോയ വ്യക്തി കസ്റ്റഡിയില്‍ ഉണ്ടെന്ന് അവകാശപ്പെട്ട തട്ടിപ്പ് സംഘം വെട്ടിലായത് അവർക്ക് ലഭിച്ച വ്യക്തിഗത വിവരങ്ങളുടെ ഡാറ്റ അപ്ഡേറ്റ് ആകാതിരുന്നത് കൊണ്ടാകാം. കോളേജില്‍ പഠിക്കുന്ന മകളെ തട്ടികൊണ്ട് പോയെന്ന് ഭീഷണി ഇൻഡോർ കോളേജില്‍ പഠിക്കുന്ന 19 വയസ്സുള്ള മകള്‍ സുരഭിയെ തട്ടിക്കൊണ്ടുപോയതായി ഒരു അജ്ഞാത നമ്ബറില്‍ നിന്നാണ് അമ്മ സരിതയെ വിളിച്ചു പറയുന്നത്. “നിങ്ങളുടെ മകള്‍ ഞങ്ങളുടെ കൂടെയുണ്ട്. പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ ഇനി അവളെ നിങ്ങള്‍ കാണില്ല”. ഇതായിരുന്നു ഫോണിലൂടെ ഭീഷണി. ഈ സമയം പശ്ചാത്തലത്തില്‍ പെണ്‍കുട്ടി കരയുന്നത് കേള്‍ക്കാമായിരുന്നുവെന്ന് സരിത പറഞ്ഞു. അമ്മേ വേഗം രക്ഷിക്കൂ ‘ എന്ന സുരഭിയുടെ കരച്ചില്‍ താൻ കൃത്യമായി കേട്ടുവെന്നും മൂന്ന് ലക്ഷം രൂപയാണ് ഇയാള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. തളർന്നു പോയ സരിത മകളുടെ നമ്ബറിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടർന്ന് ഭർത്താവിനെ വിളിച്ചു വിവരമറിയിച്ചു. ഭർത്താവ് ഉടനെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും വീട്ടിലെത്തും മുൻപ് തന്നെ സരിത 50,000 രൂപ ഓണ്‍ലൈനായി ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ഏകദേശം ഒരു മണിക്കൂറിന് ശേഷം, മകളുടെ ഫോണ്‍ വന്നപ്പോഴാണ് ചതിക്കുഴി മനസിലായത്. അവള്‍ ഹോസ്റ്റലില്‍ ഉറങ്ങുകയായിരുന്നെന്നും അവളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നുമാണ് പറഞ്ഞത്. എഐ- പവർ വോയ്‌സ് ക്ലോണിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പാണിത്. കെജ്‌രിവാളിന്റെ അറസ്റ്റില്‍ യുഎസ്; ന്യായവും സുതാര്യവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നത് വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഡാറ്റയാണ് ഇത്തരം തട്ടിപ്പ് സംഘത്തിന്റെ പ്രധാന ഉറവിടം. ഒരാളുടെ കുടുംബാംഗങ്ങളെ കുറിച്ചും ജോലി, വരുമാനം, ഉപയോഗിക്കുന്ന വാഹനങ്ങള്‍, തുടങ്ങിയ സ്വകാര്യ വിവരങ്ങളടങ്ങിയ ഡാറ്റകള്‍ ചോർത്തിയും അനധികൃതമായി വാങ്ങിയുമാണ് സൈബർ തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നത്. ഓണ്‍ലൈൻ ആക്റ്റിവിറ്റി ട്രാക്ക് ചെയ്യാനും രഹസ്യമായി വിവരങ്ങള്‍ രേഖപ്പെടുത്താനും കഴിയുന്ന സ്പൈ വെയറുകളാണ് ഇതിനായി തട്ടിപ്പ് സംഘങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്നത്. അങ്ങിനെയാണ് ഒരാളുടെ ശബ്ദം വരെ ചോർത്തിയെടുത്ത് വോയ്‌സ് ക്ളോണിങ്ങിലൂടെ ദുരുപയോഗം ചെയ്യുന്നതും. അതെ സമയം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഡാറ്റ ചോർത്തി നടത്തുന്ന ഇത്തരം ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്കെതിരെ നടപടി എടുക്കാൻ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!