കോഴിക്കോട് സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചു: സഹപ്രവര്‍ത്തകനായ മലയാളി അറസ്റ്റില്‍

ഷാർജ: ജോലി സ്ഥലത്തുണ്ടായ തർക്കത്തിനിടെ ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ഒരേ കഫ്‌തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. ജോലി സംബന്ധമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അറിയുന്നത്. കൊലപാതകത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

