KSDLIVENEWS

Real news for everyone

ക്ലാസുകള്‍ ആദ്യം കൈറ്റ്-വിക്ടേഴ്സില്‍; ജൂലൈ മുതല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുഖാമുഖം കാണാം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഒന്നാം തിയതി ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ക്ലാസുകൾ തുടക്കത്തിൽ കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെയും പിന്നീ‌ട് അധ്യാപകർക്കും വിദ്യാർഥികൾക്കും പരസ്പരം കാണാൻ സാധിക്കുന്ന വിധത്തിൽ ഓൺലൈനായും നടത്തുമെന്നു മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വർഷം ചാനലിൽ സംപ്രേഷണം ചെയ്ത ക്ലാസുകൾ കൂടുതൽ ആകർഷകമാക്കാൻ ഭേദ​ഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു.

വിക്ടേഴ്സ് ചാനൽ വഴി ജൂൺ ഒന്നിനു വെർച്വൽ പ്രവേശനോത്സവത്തോടെ പഠനം ആരംഭിക്കും. ജൂൺ ഒന്നിനു രാവിലെ 10 മണിക്കു കൈറ്റ് വിക്ടേഴ്സ് ചാനലിൽ വെർച്വൽ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നവാഗതരെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി കത്തു നൽകും.11 മണി മുതൽ സ്കൂൾതല പ്രവേശനോത്സവ ചടങ്ങുകൾ.

ജൂലൈയിലാണു ഓൺലൈൻ ക്ലാസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈൻ ക്ലാസ് ഘട്ടംഘട്ടമായി ക്ലാസ്തലത്തിൽ നടപ്പാക്കും. 10,12 ക്ലാസുകളിലായിരിക്കും തുടക്കം. ഇതിനായി അധ്യാപകർ സ്കൂളിലെത്തുകയും ഐടി സൗകര്യം ഉപയോഗിക്കുകയും ചെയ്യും. പാഠപുസ്തക അച്ചടിയും വിതരണവും പെട്ടെന്നു പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!