KSDLIVENEWS

Real news for everyone

ലോകത്ത് കോവിഡ് ബാധിതര്‍ 17 കോടിയിലേക്ക്, 24 മണിക്കൂറിനിടെ അഞ്ചരലക്ഷത്തിലധികം കേസുകള്‍

SHARE THIS ON

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.24 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടന്നു.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1.79 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര കോടിയിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.18 ലക്ഷമായി. നിലവിൽ 28 ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.

രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ മൂന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!