KSDLIVENEWS

Real news for everyone

ഗള്‍ഫ് റോഡിലെ 15 ഓളം പേരുടെ അപകടത്തിന് കാരണമായ സംഭവം ; അന്വേഷണം ആരംഭിച്ച്‌ ആഭ്യന്തര മന്ത്രാലയം

SHARE THIS ON

കുവൈറ്റ് സിറ്റി : വെള്ളിയാഴ്ച രാവിലെ ഗള്‍ഫ് റോഡില്‍ ഫിലിപ്പിനോ സ്വദേശികളായ 15 ഓളം പേരുടെ ദേഹത്തേക്ക് വാഹനം ഓടിച്ചുകയറ്റിയ അപകടത്തെ കുറിച്ചും ഡ്രൈവര്‍ രക്ഷപ്പെട്ടതിനെ കുറിച്ചും ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കി. വാഹനം ഓടിച്ച കാര്‍ ഡ്രൈവറെ തിരയുകയാണെന്നും , അതിനായി റോഡുകളിലെ ക്യാമറകള്‍ പരിശോധിച്ചുവരുകയാണെന്നും, കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും മന്ത്രാലയം അറിയിച്ചു. പ്രധാന റോഡുകളില്‍ പെര്‍മിറ്റും ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയുമില്ലാതെ സൈക്കിള്‍ സ്‌പോര്‍ട്‌സ് പരിശീലിക്കുന്നതും നിയമവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. പ്രധാന, പൊതു റോഡുകളില്‍ സ്പോര്‍ട്സ് പരിശീലിക്കുന്ന എല്ലാവരോടും നിയന്ത്രണ നിയമങ്ങള്‍ പാലിക്കാനും , സമാനമായ മുൻകാല സംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും , സുരക്ഷാ പട്രോളിംഗ് നല്‍കുന്നതുള്‍പ്പെടെ യോഗ്യതയുള്ള അധികാരികളില്‍ നിന്ന് പെര്‍മിറ്റ് നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി. വാഹനാപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ 11 പേരെ അമീരി, മുബാറക് അല്‍-കബീര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!