KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് കനത്ത മഴ: വൈപ്പിന്‍ മേഖലയില്‍ കടലാക്രമണം രൂക്ഷം; കാസർകോട് മധൂർ ക്ഷേത്രത്തിൽ വെള്ളംകയറി

SHARE THIS ON

കോഴിക്കോട്: കേരളത്തില്‍ പൊതുവേ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും കനത്ത മഴ തുടരുകയാണ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി. പരീക്ഷകള്‍ക്കും മാറ്റമില്ല. കാസർകോട് കുറ്റിക്കോൽ പള്ളഞ്ചിപ്പുഴയിൽ കാർ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

error: Content is protected !!