ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ഇശൽ നിലാവ് 2024 കലാ സ്വാദകർക്ക് നവ്യ അനുഭൂതി പകർന്നു

ദുബായ് : ദുബായി മലബാർ കലാ സംസ്കാരിക വേദി ബലി പെരുന്നാളിന്റെ ഭാഗമായി ദുബായ് “പൾ ഗ്രീക്ക് ഹോട്ടലിൽ” സംഘടിപ്പിച്ച ഇശൽ നിലാവ് 2024 കലാ ആസ്വാധകർക് വേറിട്ട അനുഭൂതി സമ്മാനിച്ചു.

ഹിസ് ഹൈനസ് ഷെയ്ഖ് ജുമാ ബിൻ മക്തൂം ആൾ മക്തൂമിന്റെ പ്രൈവറ്റ് അഡ്വൈസ് ഓഫിസ് എക്സിക്യൂട്ടീവ് ഡയറക്ടർ “അലി അൽ യാകൂബ്” ചടങ്ങ് ഉത് ഘാടനം ചൈതു. മേജർ ഉമർ മാർഴുകി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര എന്നിവർ മുഖ്യ അതിഥിയായിരുന്നു.
ഏഷ്യൻ ഷട്ടൽ ബാട്ട്മിന്റനിൽ യു എ ഇ ടീമിന് വേണ്ടി കളിച്ച “റീം സിറാജിനെ” ചടങ്ങിൽ ആദരിച്ചു.
മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ് കർള അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രോഗ്രം കൊഡിനേറ്റർ ഷബീർ കീഴുർ സ്വാഗതം പറഞ്ഞു.

അറബ് പ്രമുഖ രായ അബ്ദുള്ള അൽ ഹുസൈനി സാലെ ഇസ, കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ ഇ എ ബക്കർ, സാമൂഹിക സാംസ്കാരിക വ്യവസായിക മേഖ്‌ലകളിലെ പ്രമുഖരായ സമീർ ബെസ്റ്റ് ഗോൾഡ്, ഇഖ്‌ബാൽ ഹത്ബൂർ, ഡോക്ടർ സിറാജ് ആസ്റ്റർ, ഇബ്രാഹിം ഖലീൽ, സമീർ ജി കോം, പുന്നക്കൻ മുഹമ്മദ്, സി പി ജലീൽ,റഫീക്ക് പി.കെ, ജമാൽ ഉപ്പള, സലാം കന്യപ്പാടി, സലീം ടിക്കോ തുടങ്ങിയർ സംസാരിച്ചു.
സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ, തൈമൂർ താരിക്, ഹാശിം പപ്പൻ എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി. പ്രമുഖഗായകരായ ആസിഫ് കാപ്പാട്, ആദിൽ അത്തു, സമീർ ചാവക്കാട്, നിസാർ വയനാട്, ഇബാ സിറാജ് എന്നിവർ ഇശൽ നിലവിനെ മനോഹരമാക്കി.

