KSDLIVENEWS

Real news for everyone

ജില്ല സാഹിത്യോത്സവ് :സംയുക്ത എക്സിക്യൂട്ടീവ് ഇന്ന്

SHARE THIS ON

ഉപ്പള: 31മത് കാസർകോട് ജില്ല സാഹിത്യോത്സവിനെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് സംയുക്ത എക്സിക്യൂട്ടീവ് ഇന്ന് പൈവളികെ ഫീനേ ദഫ്തർ സ്വാഗത സംഘം ഓഫീസിൽ ചേരും. ആഗസ്ത് 1 മുതൽ 4 വരെ തിയ്യതികളിലായി പൈവളിഗെയിലാണ് ജില്ലാ സാഹിത്യോത്സവ് നടക്കുക.
ജില്ലയിലെ ഫാമിലി, ബ്ലോക്ക്, യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് ശേഷം 56 സെകടര്‍ സാഹിത്യോത്സവുകളും 9 ഡിവിഷന്‍ സാഹിത്യോത്സവുകളും പൂര്‍ത്തികരിച്ചായിരിക്കും ജില്ല സാഹിത്യോത്സിവിലേക്ക് പ്രതിഭകള്‍ എത്തുക.
സാഹിത്യോത്സിവിനോടനുബന്ധിച്ച് സാംസ്കാരിക സംഗമങ്ങള്‍, പുസ്തക ചന്ത, ഹെറിറ്റേജ് വാക്ക്, സാഹിത്യ സംവാദങ്ങള്‍, സെമിനാറുകള്‍, ആത്മീയ സംഗമങ്ങൾ, കൊടിവരവ്, കലാജാഥ തുടങ്ങിയവ സംഘടിപ്പിക്കും.

സംയുക്ത എക്സിക്യൂട്ടീവ് യോഗം കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് അലങ്കാർ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. എസ്.വൈ.എസ്. ജില്ല സെക്രട്ടറി സിദ്ദീഖ് സഖാഫി ആവളം ഉദ്ഘാടനം ചെയ്യും. സയ്യിദ് യാസീൻ ഉബൈദുള്ള തങ്ങൾ,  കെ മുഹമ്മദ് ഹാജി, മൂസ സഖാഫി പൈവളികെ, യൂസുഫ് സഖാഫി കനിയില, ഷാഫി സഅദി ഷിറിയ, സിദ്ദിഖ് ലത്തീഫി ചിപ്പാർ, ഫാറൂഖ് കുബണൂർ, സാദിഖ് ആവളം, മുസ്തഫ മുസ്ലിയാർ കയർകട്ടെ, സൈനുദ്ദീൻ സുബൈകട്ട, ഷെഫീഖ് സഖാഫി, അസീസ് അട്ടഗോളി, നാസർ ബേക്കൂർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!