KSDLIVENEWS

Real news for everyone

ലണ്ടനിൽ അവധി ആഘോഷിച്ച് മമ്മുട്ടിയും ദുൽഖർ സൽമാനും യൂസഫലിയും; ഒപ്പം കുഞ്ഞ് മറിയവും

SHARE THIS ON

അബുദാബി/ ലണ്ടൻ: ലണ്ടനിൽ വീണ്ടും മലയാളി താരസംഗമം. നടൻ മമ്മൂട്ടി, പ്രമുഖ വ്യവസായി എം.എ. യൂസഫലി, നടനും മമ്മുട്ടിയുടെ മകനുമായ ദുൽഖർ സൽമാൻ, മകൾ മറിയം  എന്നിവർ കഴിഞ്ഞദിവസം ലണ്ടനിലെ നൈറ്റ്സ് ബ്രിഡ്ജിലാണ് കണ്ടുമുട്ടിയത്.

മമ്മുട്ടിയും, എം.എ.യൂസഫലിയും മറിയത്തിനൊപ്പം. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്
യൂസഫലിയും മമ്മുട്ടിയും കുടുംബവും അവധിയാഘോഷിക്കാനാണ് ലണ്ടനിലെത്തിയത്. മമ്മുട്ടിയുടെ ഭാര്യ സുൾഫത്തും ദുൽഖറിന്റെ ഭാര്യ അമലും ലണ്ടനിലെത്തിയിട്ടുണ്ടെങ്കിലും യൂസഫലിയുമായി കണ്ടുമുട്ടുമ്പോൾ അവർ കൂടെയുണ്ടായിരുന്നില്ല. എല്ലാവരും മണിക്കൂറുകളോളം ഒന്നിച്ച് സമയം ചെലവഴിച്ചു. ലണ്ടനിലെ പ്രശസ്തമായ റസിഡൻഷ്യൽ ഏരിയയാണ് നൈറ്റ് ബ്രിഡ്ജ്. ഒട്ടേറെ പ്രമുഖ റിട്ടെയിൽ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 

ലണ്ടനിലെ നൈറ്റ് ബ്രിഡ്ജിൽ മമ്മുട്ടി, എം.എ.യൂസഫലി, ദുൽഖർ സൽമാൻ എന്നിവർ കണ്ടുമുട്ടിയപ്പോൾ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

ലണ്ടനിലെ ഹൈഡ് പാർക്കിൽ യോഗ ചെയ്യുന്ന യൂസഫലി. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്
കഴിഞ്ഞ ദിവസം നൈറ്റ് ബ്രിഡ്ജിലെ  പ്രശസ്തമായ ഹൈഡ് പാർക്കിൽ യൂസഫലി യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു.

ലണ്ടനിലെ ഹൈഡ് പാർക്കിൽ യോഗ ചെയ്യുന്ന യൂസഫലി. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്
error: Content is protected !!