KSDLIVENEWS

Real news for everyone

ഹരിദ്വാറിൽ കുളിക്കുന്നതിനിടെ ഭക്തൻ ഒഴുക്കിൽപ്പെട്ടു; അതിസാഹസികമായി രക്ഷപ്പെടുത്തി രക്ഷാസേന | VIDEO

SHARE THIS ON

ദെഹ്റാദൂൺ: ഹരിദ്വാറിലെ ഗംഗയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിച്ച് ഉത്തരാഖണ്ഡ് എസ്.ഡി.ആർ.എഫ് സംഘം. രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് ഒഴുക്കിൽപ്പെട്ട വ്യക്തിയെ രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
ശക

്തമായ ഒഴുക്കിൽപ്പെട്ട് ഇയാൾ ഒഴുകിപോകുന്നതും എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥൻ നീന്തിചെന്ന് ഇയാളെ രക്ഷിക്കുന്നതുമാണ് വീഡിയോയിൽ. തുടർന്ന് നദിക്കരയിലേക്ക് ഇയാളെ പിടിച്ചുകയറ്റുന്നു.

എസ്.ഡി.ആർ.എഫ് ജവാൻ ആഷിഖ് അലിയാണ് മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിച്ചത്. ജീവൻ രക്ഷിച്ച ജവാന്റെ പ്രവൃത്തിയിൽ നന്ദിയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

error: Content is protected !!